Pages

Wednesday, 8 November 2017

ടെണ്ടര്‍ ക്ഷണിക്കുന്നു.


        വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ഞ്ചിനീയറുടെ

വിവിധ  വര്‍ക്കുകളുടെ ടെണ്ടര്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്

www.tender.lsgkerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക


Friday, 6 October 2017

കേരളോത്സവം 2017

                          കേരളോത്സവം 2017

                         വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം  2017 ഓക്ടോബര്‍ 7,8 തീയതികളില്‍ മുരിക്കാശേരി പഞ്ചായത്ത് സ്റ്റേഡിയം, പാവനാത്മ കോളെജ്  മുരിക്കാശേരി, സെന്‍റ്  മേരീസ്  സ്ക്കൂള്‍ മുരിക്കാശേരി,     രാജമുടി    പാരീഷ്    ഹാള്‍, മുരിക്കാശേരി    ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി  വിപുലമായ പൊതുജന    പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി നടത്തുന്നതിന് തീരുമാനിച്ചു.

Monday, 11 September 2017

 ലൈഫ് മിഷന്‍ -    ഒന്നാം    ഘട്ട     അപ്പീല്‍    ലിസ്റ്റ്    പ്രസദ്ധീകരിച്ചു.


           സംസ്ഥാനത്തെ      എല്ലാ    ഭവനരഹിതര്‍ക്കും   സുരക്ഷിതവും    മാന്യവുമായ    പാര്‍പ്പിട    സംവിധാനം  ഒരുക്കുന്നതിലേക്കായി    ഗുണഭോക്താക്കളെ     കണ്ടെത്തുന്ന
 പദ്ധതിയായ   "ലൈഫ് മിഷനില്‍"  ഉള്‍പ്പെട്ട    വാത്തിക്കുടി   ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കരട്  ലിസ്റ്റില്‍മേല്‍    ലഭ്യമായ ഒന്നാം ഘട്ട അപ്പീല്‍ ലിസ്റ്റ് 02.09.2017  പ്രസദ്ധീകരിച്ചു.
ടി ലിസ്റ്റിന്‍  മേലുള്ള  രണ്ടാം  ഘട്ട  അപ്പീല്‍  16.09.2017 വരെ
ജോയിന്‍റ്   പ്രോഗ്രാം  കോ-ഓര്‍ഡിനേറ്റര്‍  ദാരിദ്ര  ലഘൂകരണ
വിഭാഗം , ജില്ലാ  പഞ്ചായത്ത്, പൈനാവ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.



Wednesday, 23 August 2017

ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.


            

                വാത്തിക്കുടി     ഗ്രാമപഞ്ചായത്ത്   ഓഫീസുകളിലെ  14  കമ്പ്യൂട്ടറുകള്‍,  7 പ്രിന്‍റുറുകള്‍ എന്നിവയ്ക്ക് ആനുവല് മെയിന്റനന്‍സ് കോണ്‍ട്രാക്ട്  (എ.എം.സി)    എടുക്കുന്നതിലേക്കായി    താല്പര്യമുള്ള അംഗീകൃത   ഏജന്‍സികളില്‍   നിന്നും   മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ പ്രത്യേകം   പ്രത്യേകം  ക്ഷണിച്ചുകൊള്ളുന്നു.  30.08.2017. ഒരു മണിക്ക് മുന്‍പായി   ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. അന്നേ ദിവസം  3 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍  വിവരങ്ങള്‍ക്ക് വാത്തിക്കുടി   ഗ്രാമപഞ്ചായത്ത്   ഓഫീസുമായി   ബന്ധപ്പെടുക.

Friday, 18 August 2017

സ്വാതന്ത്ര്യദിനാഘോഷം

         വാത്തിക്കുടി    ഗ്രാമപഞ്ചായത്തില്‍   സ്വാതന്ത്ര്യദിനഘോഷ പരിപാടികള്‍ വിപുലമായ രീതിയില്‍ നടത്തി. രാവിലെ 09.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പി.കെ രാജു പതാക ഉയര്‍ത്തി. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍, ജീവനക്കാര്‍,പാവാനാത്മ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

        ഹരിതകേരളത്തിന്‍റെ ഭാഗമായി മാലിന്യ സംസ്കരണത്തിന്‍റെ ആവശ്യകതയെ വിളിച്ചോതുന്ന ക്ലാസുകള്‍ നടത്തുകയും, പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും യോഗനടപടികള്‍ അവസാനിച്ചു.

Thursday, 10 August 2017

ലൈഫ് മിഷന്‍ -അപ്പീല്‍ നല്‍കുന്നതിനുള്ള തീയതി അവസാനിച്ചു



           സംസ്ഥാനത്തെ   എല്ലാ   ഭവനരഹിതര്‍ക്കും   സുരക്ഷിതവും
 മാന്യവുമായ   പാര്‍പ്പിട    സംവിധാനം       ഒരുക്കുന്നതിലേക്കായി
ഗുണഭോക്താക്കളെ    കണ്ടെത്തുന്ന     പദ്ധതിയായ  "ലൈഫ് മിഷനില്‍"
ഉള്‍പ്പെട്ട    വാത്തിക്കുടി   ഗ്രാമപഞ്ചായത്തിലെ     ഗുണഭോക്താക്കളുടെ കരട്  ലിസ്റ്റില്‍മേല്‍  അപ്പീല്‍  നല്‍കുന്നതിനുള്ള  അവസാന    തീയതി 10.08.2017 ല്‍  അവസാനിച്ചു. 738 അപേക്ഷകള്‍ ലഭിച്ചു.  ഇതിന്‍മേലുള്ള വിശദമായ  അന്വേഷണത്തിനായി  സര്‍വ്വേ  ആരംഭിച്ചു. 

ടെണ്ടര്‍ ക്ഷണിക്കുന്നു

     


        വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ഞ്ചിനീയറുടെ

വിവിധ  വര്‍ക്കുകളുടെ ടെണ്ടര്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്

www.tender.lsgkerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക

Tuesday, 8 August 2017

വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ പുതിയ സെക്രട്ടറി ചാര്‍ജ് എടുത്തു


      വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയായിരുന്ന ശ്രീ.എ.ഒ   അജു വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറി പോയതിനാല്‍ തല്‍സ്ഥാനത്തേയ്ക്ക് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന  ശ്രീ കെ രാജു  08/08/2017-ാം  തീയതി  സ്ഥാനമേറ്റു.

Monday, 7 August 2017

ടെണ്ടര്‍ ക്ഷണിക്കുന്നു



       വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ഞ്ചിനീയറുടെ വര്‍ക്കുകളുടെ   ടെണ്ടര്‍    ക്ഷണിക്കുന്നു.   വിശദവിവരങ്ങള്‍ക്ക് www.tender.lsgkerala.gov.in  സന്ദര്‍ശിക്കുക.

Saturday, 5 August 2017

ഹരിത കേരളം - പരിശീലന പരിപാടി -വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നടന്നു.


ഹരിതകേരളം

            ഹരിതകേരളം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം  ക്യാമ്പയിന്‍ - പരിശീലന പരിപാടി  വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ 04-08-2017ല്‍  ഏകദേശം 150 ഓളം ആളുകള്‍ പങ്കെടുത്തു.
 

Thursday, 3 August 2017

പുതിയ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സനെ തെരഞ്ഞെടുത്തു

       

            വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നിലവില്‍  ഉണ്ടായിരുന്ന ക്ഷേമകാര്യ  സ്റ്റാന്‍ഡിങ്ങ്  കമ്മറ്റി  ചെയര്‍പേഴ്സണ്‍  ശ്രീമതി. ഡോളി തോമസ്   ചെയര്‍പേഴ്സണ്‍   സ്ഥാനത്തുനിന്നും   രാജി   വച്ചതിനാല്‍  വാത്തിക്കുടി    ഗ്രാമപഞ്ചായത്തിന്‍റെ റിട്ടേണിങ്ങ് ഓഫീസറായ സ്പെഷ്യല്‍   തഹസീല്‍ദാറിന്‍റെ (ഭൂമിപതിവ്)       സാന്നിദ്ധ്യത്തില്‍      നടത്തിയ തെരഞ്ഞെടുപ്പില്‍  ശ്രീമതി.ബിന്ദു   സ്കറിയായെ   പുതിയ   ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ്   കമ്മറ്റി   ചെയര്‍പേഴ്സനായി    തെരഞ്ഞെടുത്തു.

Tuesday, 1 August 2017

നെല്‍ വര്‍ഷം 2017 -

                          നടീല്‍ ഉത്സവം


            വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും
നവജീവന്‍ കര്‍ഷക സംഘത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടീല്‍ ഉത്സവം വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജോസ്പുരം വാര്‍ഡില്‍ നടന്നു.  അന്യമായികൊണ്ടിരിക്കുന്ന നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ,നാടിന്‍റെ കാര്‍ഷിക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതിന്‍റെയും  ഭാഗമായാണ് ഈ പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്.

 







 

Monday, 31 July 2017

Life Mission

                       LIFE Mission title
                          
                             ലൈഫ് മിഷന്‍
             

           സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കുന്നതിലേക്കായി ഗുണഭോക്താക്കളെ കണ്ടെത്തുന്ന പദ്ധതിയാണ്.



                 വാത്തിക്കുടി  ഗ്രാമപഞ്ചായത്തിലെ  ലൈഫ്  മിഷനില്‍ ഉള്‍പ്പെട്ട   ഗുണഭോക്താക്കളുടെ  കരട്  ലിസ്റ്റ്   പ്രസദ്ധീകരിച്ചു. 

                 വാത്തിക്കുടി   ഗ്രാമപഞ്ചായത്ത്  ഓഫീസ് ,വില്ലേജ് ഓഫീസ്,   കുടുംബശ്രീ/ഐ.സി.ഡിഎസ് ഓഫീസ്,  കുടുംബശ്രീ  ജില്ലാ മിഷന്‍ ഓഫീസ്, കളക്ട്രേറ്റ് ഇടുക്കി,വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികള്‍,വില്ലേജ് ഓഫീസ്, വാത്തിക്കുടി, ഉപ്പുതോട്, പോലീസ് സ്റ്റേഷന്‍, കെഎസ്ഇബി ഓഫീസ് മുരിക്കാശേരി, ആരോഗ്യകേന്ദ്രങ്ങള്‍
എന്നിവടങ്ങളില്‍ ലിസ്റ്റുകള്‍ ലഭ്യമാണ്.

             ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷഫാറത്തില്‍ 2017 ആഗസ്റ്റ് മാസം 10 തീയതി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.


             അപ്പീല്‍ അപേക്ഷകളില്‍മേല്‍ തീരുമാനം കൈകൊണ്ട് 2017 ആഗസ്റ്റ് 20 ന്  ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

Tuesday, 25 July 2017

       Our  Shopping Complex Building   - Wok In Progress


Monday, 24 July 2017






        സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഐ.സി.ഡി .എസിനുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും കരസ്ഥമാക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത്.

Saturday, 22 July 2017

Vathikudy Grama Panchayat Committe Members

                         President
                      Sri. P.K RAJU
    
                      Vice President
                      Smt. Sreeja P.R

       Development Standing Committe Chairman
                      Sri. Pradeep George

      Health And Education Standing Committe Chairman
                    Sri. Febin Raju

      Welfare Standing Committe Chairperson
                   Smt.Dolly Thomas

                Sri.  Vijayakumar Mattakara 
                
                Sri.  Ajeesh Joseph
                
                Smt. Leena Thomas
                
                Smt. Deepa Binu
                
                Sri.  Unmesh K Jose
                
                Sri  Tomi Thomas
                
                Smt .Binimol Joseph
                
                Sri. Shaji Thoams
                
                Sri. K.B Selvam
                
                Smt. Bindhu Scaria
                
                Smt. Daisy Sebastain
                
                Sri.  Febin Raju
               
              Sri. Shyni Thomas
                
                Smt. Sulaikha Ibrahim

 

Friday, 21 July 2017

For The People

             പൊതുജന പരാതി പരിഹാര സെല്‍


         ഗ്രാമപഞ്ചായത്തുകളില്‍ ആവശ്യമായ എല്ലാ രേഖകള്‍ സഹിതം സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവയില്‍ ഇതു സംബന്ധിച്ച പരാതി സമര്‍പ്പിക്കുന്നതിന് For The People  എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
 

Our Staff Strength

VATHIKUDY GRAMA PANCHAYAT - 04868-263231

SECRETARY
       A.O AJU          

ASSISTANT SECRETARY
         T.J JOHNSON

HEAD CLERK
        YESUDASI S MARY-

ACCOUNTANT
           SUBASH DOMINIC


SENIOR CLERKS
         AUGUSTIAN JOSEPH,
         SAJI MATHEW,
         MINIMOL P.G
CLERKS
         SWAPNA AUGUSTIAN
         SUDHA T
        RAMADAS