നടീല്‍ ഉത്സവം
വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും
നവജീവന്‍ കര്‍ഷക സംഘത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടീല്‍ ഉത്സവം വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജോസ്പുരം വാര്‍ഡില്‍ നടന്നു. അന്യമായികൊണ്ടിരിക്കുന്ന നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ,നാടിന്‍റെ കാര്‍ഷിക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്.





